എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷമാറ്റിവെച്ചു

ഹരിപ്പാട് -‍ജനുവരി 18 ലേക്ക് മാറ്റിവെച്ച  എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷ വീണ്ടും മാറ്റി. 2014 ഫെബ്രുവരി 22 ലേക്കാണ് മാറ്റിയിരിക്കുന്നത്. സ്ക്രീനിംഗ് ടെസ്റ്റിന്റെ തീയതി 2014 മാര്‍ച്ച് 1 ലേക്കും  മാറ്റിയിട്ടുണ്ട്.

എല്‍.എസ്.എസ് -യു.എസ്.എസ് പരീക്ഷാതീയതികളില്‍ മാറ്റം

പൊതുവിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗം കുട്ടികള്‍ക്കായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി 2014 ജനുവരി 25 ല്‍ നിന്നും ജനുവരി 18 ലേക്ക് മാറ്റി. പരീക്ഷയുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ക്രീനിംഗ് ടെസ്റ്റ് 2014 ഫെബ്രുവരി 1 ലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ തയ്യാറെടുപ്പിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം കുട്ടികളെ തയ്യാറാക്കാന്‍.